ആരോഗ്യ ജാഗ്രത – ചാവക്കാട് നഗരസഭയിൽ സൺഡേ സ്പെഷ്യൽ ഡ്രൈവ്


ചാവക്കാട് : ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സൺഡേ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. ബ്ലാങ്ങാട് ബീച്ച് പഴയ മാർക്കറ്റിൽ വെച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്പെഷ്യൽ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വീടുകളിൽ മാലിന്യ സംസ്കരണ ബോധവൽക്കരണവും പകർച്ചവ്യാധി പ്രതിരോധ യജ്ഞവും സംഘടിപ്പിച്ചു. വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡുകളിൽ വീടുകൾ കയറി ബോധവൽക്കരണ നോട്ടീസ് വിതരണവും ശുചീകരണവും നടത്തി.
നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കബീർ സ്വാഗതമാശംസിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർമാരായ കെ.സി.മണികണ്ഠൻ, ഉമ്മു ഹുസൈൻ, ഫൈസൽ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് വൺ ശംഭു എസ്.ജെ നന്ദി പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, സന്നദ്ധസംഘടനകൾ, ക്ലബ്ബുകൾ തുടങ്ങി നിരവധിയാളുകൾ സ്പെഷ്യൽ ഡ്രൈവിൽ പങ്കാളികളായി.

Comments are closed.