Header

നവകേരളം കർമ്മപദ്ധതി – ചാവക്കാട് നഗരസഭ പച്ചതുരുത്തുകളുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചാരണവും സംഘടിപ്പിച്ചു

തിരുവത്ര : കേരളസർക്കാരിന്റെ രണ്ടാം നവകേരളം കർമ്മപദ്ധതിയുടെയും പരിസ്ഥിതി ദിനാചാരണത്തിന്റെയും ഭാഗമായി പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ കെ അക്ബർ നിർവഹിച്ചു. പുതിയറ പള്ളി പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് സ്വാഗതമാശംസിച്ചു.

പദ്ധതിയുടെ ഭാഗമായി രണ്ട് പച്ചതുരുത്തുകളാണ് നഗരസഭ പുതുതായി രൂപീകരിക്കുന്നത്. പുതിയറ പള്ളി പരിസരത്തും കുഞ്ചേരി ജി.എം.എൽ.പി സ്കൂളിലും. ഇരു സ്ഥലങ്ങളിലുമായി നൂറോളം വൃക്ഷ തൈകളാണ് നടുന്നത്. നിലവിൽ നഗരസഭയ്ക്ക് ശ്മശാനത്തിലും മൃഗാആശുപത്രി പരിസരത്തും ഉള്ള രണ്ട് പച്ചതുരുത്തുകളും പുനരുജ്ജീവിപ്പിച്ചു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ കൗൺസിലർമാരായ പി കെ രാധാകൃഷ്ണൻ, ഉമ്മു ഹുസൈൻ, ഫൈസൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രേഡ് വൺ സക്കീർ ഹുസൈൻ വി പി നന്ദി പറഞ്ഞു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി എല്ലാവാർഡുകളിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു. വഞ്ചിക്കടവ് കുട്ടികളുടെ പാർക്കിൽ നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, ചെയർപേഴ്സൺ ഷീജ പ്രശാന്ത് എന്നിവർ തൈകൾ നട്ടു.

thahani steels

Comments are closed.