mehandi new

മഴ കനത്തു നാടും നഗരവും വെള്ളത്തിലായി – അകലാട്, ഇരിങ്ങപ്പുറം എന്നിവിടങ്ങളിൽ വീടുകൾ തകർന്നു

fairy tale

ചാവക്കാട് : കനത്ത മഴ ചാവക്കാട്, കടപ്പുറം, ഗുരുവായൂർ, വടക്കേകാട്, പുന്നയൂർ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം. ചാവക്കാട് ടൗണ്‍, കോടതി സമുച്ചയം റോഡ്, ഓവുങ്ങല്‍ റോഡ്, മുതുവട്ടൂര്‍ രാജാ റോഡ്, തെക്കന്‍ പാലയൂര്‍, പുന്ന, കറുകമാട്, വട്ടേക്കാട്, വളയം തോട് തുടങ്ങി സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.

ചാവക്കാട് ടൗണില്‍ വെള്ളക്കെട്ടില്‍ കടകളില്‍ വെള്ളം കയറി. വടക്കേ ബൈപാസ്, ഏനമാവ് റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതോടെ ഗതാഗത കുരുക്കും ഉണ്ടായി. പലയിടത്തും തോടുകള്‍,കുളങ്ങള്‍,കിണറുകള്‍ കരകവിഞ്ഞു. ഗുരുവായൂർ മമ്മിയൂർ ജങ്ക്ഷൻ മുതൽ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ട് വരെയുള്ള ഭാഗം വെള്ളത്തിലായി.

ഇന്ന് രാവിലെയുണ്ടായ ശക്തമായ മഴയില്‍ പുന്നയൂരിൽ വീട് തകർന്നു. അകലാട് ഒറ്റയിനി ബീച്ച് റോഡില്‍ വെട്ടേക്കാട്ട് വിജയന്റെ ഓടിട്ട ഒറ്റനില വീടാണ് തകര്‍ന്ന് വീണത്. സംഭവ സമയം വിജയനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

ഗുരുവായൂർ ഇരിങ്ങപ്പുറത്ത് കുളങ്ങരപറമ്പിൽ സുനിലിന്റെ ഓടിട്ട വീടാണ് തകർന്നത്.

Royal footwear

Comments are closed.