വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവത്ര : സിപിഐഎം തിവത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ചാവക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എച് സലാം അധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം എം ആർ രാധാകൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം പി പി രണദിവെ, സി ടി മനോഹരൻ, ശ്രീജിത്ത് കെ എസ് തുടങ്ങിയവർ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി പി എസ് മുനീർ സ്വാഗതവും വാർഡ് കൗൺസിലർ പ്രിയ മനോഹരൻ നന്ദിയും പറഞ്ഞു

Comments are closed.