mehandi new

വീട്ടിലേക്ക് പാഞ്ഞുകയറിയ ഓട്ടോ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു

fairy tale

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് ഇരട്ടപ്പുഴ പാറന്‍ പടിയില്‍ അമിത വേഗതയിൽ വന്ന കാര്‍ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ മതിൽ കെട്ടിന് അകത്തേക്ക് കയറി ഗൃഹനാഥനെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു.
ഇരട്ടപ്പുഴ പാറൻ പടിയിൽ തെക്കൻ അബ്ദുറഹ്മാൻ (71) ആണ് മരിച്ചത്.

planet fashion

രണ്ടാഴ്ച മുമ്പ് അപകടം സംഭവിച്ചത്. റോഡരികിൽ നിറുത്തി യാത്രക്കാരെ ഇറക്കുകയായിരുന്ന ഓട്ടോയില്‍ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ റിക്ഷ അബ്ദുറഹ്മാന്റെ വീട്ടുവളപ്പിലേക്ക് കയറി വീടിനു മുന്നില്‍ നിന്നിരുന്ന അബ്ദുല്‍ റഹിമാനെ ഇടിച്ചു മറിയുകയായിരുന്നു.
സാരമായി പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു വരവെ ഇന്ന് പുലർച്ചെ 12.35 നായിരുന്നു മരണം.

ഇരട്ടപ്പുഴ ജീലാനി മസ്ജിദ് ട്രഷറർ ആണ്.
മൃതദേഹം നടപടി ക്രമങ്ങൾക്കു ശേഷം ബ്ലാങ്ങാട് കാട്ടിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും
ഭാര്യ : താഹിറ.
മക്കൾ : റഊഫ്, റഹന, റംസീന.
മരുമക്കൾ : അബു, മുജീബ്, അൻസീന.

Pharmacy wanted Chavakkad

Comments are closed.