mehandi new

പരിസ്ഥിതി ദിനത്തിലെ ഹുസൈൻ അണ്ടത്തോടിന്റെ കവിത ശ്രദ്ധേയമാകുന്നു

fairy tale

ചാവക്കാട് : പരിസ്ഥിതി ദിനത്തിൽ ഹുസൈൻ അണ്ടത്തോട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കവിത ശ്രദ്ധേയമാകുന്നു. ഇന്ത്യയുടെ സമകാലീന സാഹചര്യങ്ങളെ ലോക പരിസ്ഥിതി ദിനത്തോട് ബന്ധപ്പെടുത്തി രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ് അദ്ദേഹം കവിതയിലൂടെ.

planet fashion
 നട്ടു നട്ടു നാംവളർത്തിയ
 ഇന്ത്യയെന്ന വൻമരം
 വീണിടുന്നു കേണിടുന്നു
 സംഘി നീച ചെയ്തിയാൽ
 കൊമ്പറുത്തു വേരറുത്തു
 എൻ്റെ, നിൻ്റെ നാടിനെ
 നമ്മുടേയിന്ത്യയെ….

 പൂക്കളില്ല ഇലകളില്ല
 നൂറു നൂറു വർണ്ണമില്ല
 ഒക്കെയും തകർത്തിടുന്നു
 ഒറ്റവർണ്ണം മാത്രമെന്ന്
 അലറിടുന്നു കാവികൾ

 കവിത വേണ്ട 
 കലകൾ വേണ്ട
 കണ്ണുരുട്ടി വെറുപ്പുകൾ

 ഗസലു പെയ്ത ഉറുദുവിൻ
 നാവറുക്കാൻ ആരവം
 പ്രണയം പൂത്ത സ്മാരകം
 തകർത്തിടാനൊരുങ്ങവേ
 താജ്മഹൽ പോലുമില്ലാ
 നാളെയെൻ്റെയിന്ത്യയിൽ

 ചെടികൾ നട്ട കൈകളേ
 ഹരിതവേലി തീർത്തു നാം
 കാറ്റിനോട് കിളികളോട്
 മഴക്കു മണ്ണിനും മനുഷ്യ
 സ്നേഹ സാഗരങ്ങൾ തീർത്തിടാം
 ഇന്ത്യയെന്ന സ്വപ്നഭൂമി
 തകർത്തിടുന്ന ശക്തികൾ
 വെറുപ്പതിൻ്റെ വിഷം തളിച്ച്
 വിതറിടുന്ന വിത്തുകൾ
 കരുതലോടെ പിഴുതെറിഞ്ഞ്
 പരിസ്ഥിതിയെ കാത്തിടാം

 ഹുസൈൻ അണ്ടത്തോട് 

Macare 25 mar

Comments are closed.