mehandi new

സ്വകാര്യ സ്കൂളുകളെ സഹായിക്കാൻ സർക്കാർ സ്കൂളിനെ അവഗണിക്കുന്നു – യു ഡി എഫ്

fairy tale

ചാവക്കാട്: മേഖലയിലെ സ്വകാര്യ സ്കൂളുകളെ സഹായിക്കാൻ ചാവക്കാട് മണത്തല ഹയർ സെക്കന്ററി സ്കൂളിനെ സ്ഥലം എം.എൽ.എയും, ചാവക്കാട് നഗരസഭയും അവഗണിക്കയാണെന്ന് മണത്തല ഗവൺമെന്റ് സ്കൂളിനോടുള്ള നഗരസഭയുടെ അവഗണനക്കെതിരെ ചാവക്കാട് വസന്തം കോർണറിൽ  യു.ഡി.എഫ് മണ്ഡലം പാർലമെന്ററി കമ്മറ്റി നടത്തിയ  പ്രതിഷേധ ധർണ ആരോപിച്ചു. സർക്കാർ പൊതുവിദ്യാഭ്യാസത്തെ  സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ സർക്കാർ സ്കൂളിന്റെ വികസനം മുരടിപ്പിച്ച്‌ സ്വകാര്യ മാനേജ്മന്റ് സ്കൂളുകൾക്ക് ഡിവിഷൻ വർധിപ്പിച്ച് നിയമനം നടത്തി പണം തട്ടാൻ നഗരസഭയും, എം.എൽ.എയും അവസരമൊരുക്കുകയാണെന്നും ധർണയിൽ ആരോപണം ഉയർന്നു. കെ.പി.സി.സി മുൻ അംഗം സി. എ ഗോപ പ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമൽ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ഫൈസൽ കാനാംമ്പുള്ളി, ഡി.സി.സി മെമ്പർ ഇർഷാദ് കെ. ചേറ്റുവ, കെ.എച്ച് ഷാഹുൽ ഹമീദ്, പി.വി. ബദറുദ്ധീൻ, ബീന രവിശങ്കർ, കെ. കെ കാർത്ത്യായനി ടീച്ചർ, ബേബി ഫ്രാൻസീസ്, കരിക്കയിൽ സക്കീർ എന്നിവർ പ്രസംഗിച്ചു.  

planet fashion

കൗൺസിലർമാരായ സുപ്രിയ രാമചന്ദ്രൻ, ഷാഹിദ പേള, നേതാക്കളായ എം.എസ് ശിവദാസ്, ആർ.കെ നൗഷാദ്, തേർളിഅശോകൻ, അനീഷ് പാലയൂർ, അബ്ദുൾജലീൽ, എച്ച് എം നൗഫൽ എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.