mehandi new

സിനിമാതാരം ഗൗതമിയുടെ 46 ഏക്കര്‍ സ്ഥലം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ ചൂണ്ടലിൽ നിന്നും പിടികൂടി

fairy tale

കുന്ദംകുളം : സിനിമാതാരം ഗൗതമിയുടെ 25കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കര്‍ സ്ഥലം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ തമിഴ്നാട്‌ പൊലീസ്‌ കുന്നംകുളത്ത്‌ നിന്നും പിടികൂടിയതായി സൂചന. തമിഴ്നാട്‌ സ്വദേശികളായ അഴകപ്പന്‍ ഭാര്യ ആര്‍ച്ച, മകന്‍ ശിവ, മകന്റെ ഭാര്യ ആരതി, ഡ്രൈവര്‍ സതീഷ്‌ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച്‌ പേരെയാണ്‌ തമിഴ്നാട്‌ പൊലീസ്‌ കുന്നംകുളം ചൂണ്ടലിൽ നിന്നും പിടികൂടിയത്‌.

planet fashion

തമിഴ്നാട്‌ ഡി.വൈ.എസ്‌.പി ജോണ്‍ വിറ്ററിന്റെ നേതൃത്വത്തിലുള്ള 10 അംഗ പൊലീസ്‌ സംഘം ചൂണ്ടല്‍ എഴുത്തുപുരക്കല്‍ ബില്‍ഡിങ്ങില്‍ വാടകയ്ക്ക്‌ താമസിച്ചു വരുന്ന തമിഴ്നാട് സ്വദേശികളെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ പ്രതികള്‍ പിടിയിലായത്‌. സംഭവത്തില്‍ കുന്നംകുളത്ത്‌ പ്രതികള്‍ക്ക്‌ താമസിക്കാന്‍ സൌകര്യം ഒരുക്കി നല്‍കിയ ബി.ജെ.പി പഞ്ചായത്ത്‌ അംഗത്തിന്റെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തതായും സൂചന.  

Comments are closed.