mehandi new

അർദ്ധരാത്രിയിൽ ഗുണ്ടാ സംഘം വീട്ടുമതിൽ പൊളിച്ചു – ചോദ്യം ചെയ്ത വീട്ടമ്മക്കും മകൾക്കും മർദ്ദനമേറ്റു

fairy tale

ചാവക്കാട് : അർദ്ധരാത്രിയിൽ ഗുണ്ടാ സംഘത്തിന്റെ സഹായത്തോടെ അയൽവാസി വീട്ടുമതിൽ പൊളിച്ചതായി പരാതി. മതിൽ പൊളിക്കുന്നത് ചോദ്യം ചെയ്ത വീട്ടമ്മക്കും മകൾക്കും മർദ്ദനമേറ്റു. 

planet fashion

പാലയൂർ കിക്കിരിമുട്ടം കുണ്ടുകുളം വീട്ടിൽ സിറാജുദ്ധീന്റെ ഭാര്യ റംല (47), മകൾ ഫാത്തിമ നിബ എന്നിവരെ ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം. ചാവക്കാട് നഗരസഭ വാർഡ്‌ പതിനൊന്നിൽ കിക്കിരിമുട്ടം കുണ്ടുകുളം  സിറാജുദ്ധീന്റെ വീട്ടുമതിലാണ് അയൽവാസി പുതുവീട്ടിൽ സുധീർ,സഹോദരൻ നസീർ എന്നിവർ പത്തോളം വരുന്ന ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ പൊളിച്ചു നീക്കാൻ ശ്രമിച്ചത്. 

സിറാജുദീന്റെ വീട്ടിൽ ഭാര്യയും മകളും പ്രായംചെന്ന മാതാവും മാത്രമാണ് താമസിക്കുന്നത്. സിറാജും മകൻ നബീലും വിദേശത്താണ്.

കഴിഞ്ഞ ദിവസത്തെ ഒഴിവ് ദിനം കഴിഞ്ഞ് ഇന്ന് കോളേജിൽ പോകേണ്ടിയിരുന്ന എറണാകുളത്ത് പഠിക്കുന്ന സിറാജിന്റെ മകൾ ഫാത്തിമ നിബ രാത്രിയിൽ തന്റെ സാധനങ്ങൾ പാക്ക് ചെയ്തുകൊണ്ടിരിക്കെയാണ് പുറത്ത് നിന്നും മതിൽ പൊളിക്കുന്ന ശബ്ദം കേൾക്കുന്നത്.  വിവരം മാതാവിനെ അറിയിക്കുകയും ഇരുവരും പുറത്തിറങ്ങി നോക്കിയപ്പോൾ പന്ത്രണ്ടോളം പേർ ചേർന്ന് തങ്ങളുടെ മതിൽ പൊളിക്കുന്നതാണ് കണ്ടത്. റംല ഓടിച്ചെന്നു മതിൽ പൊളിക്കുന്നത് നിർത്താൻ ആവശ്യപ്പെടുകയും പാതി പൊളിച്ച മതിലിൽ കയറി ഇരിക്കുകയും ചെയ്തു. ഈ സമയം നിബ രംഗങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോയിൽ പകർത്തി. ഇത് കണ്ട ഗുണ്ടാ സംഘത്തിലെ ഒരാൾ നിബയുടെ  മുഖത്തടിച്ചു. ചുറ്റിക പോലുള്ള വസ്തുകൊണ്ട് അടിയേറ്റ് റംലയുടെ തോളിലും വലത് കയ്യിലും പരിക്കുണ്ട്. 

ചാവക്കാട് പോലീസിൽ പരാതി നൽകി. സംഭവ സ്ഥലം പോലീസ് സന്ദർശിച്ചു. പതിനൊന്നു വർഷമായി പൊതുകുളത്തിനരികിലൂടെയുള്ള നടവഴിയാണ് സുധീറിന്റെ വീട്ടുകാർ ഉപയോഗിച്ച് വരുന്നത്. സിറാജിന്റെ വീട്ടുവളപ്പിലൂടെ പത്തടി വഴി ഇവർ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. ഉപയിഗിച്ച് വന്ന നടവഴി സ്ലാബ് ഉപയോഗിച്ച് അടച്ചു പൂട്ടിയാണ് സിറാജിന്റെ വർഷങ്ങൾ പഴക്കമുള്ള മതിൽ പൊളിക്കാൻ ശ്രമം നടത്തിയിട്ടുള്ളത്.

സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിനുനേരെയാണ് പാതിരാത്രിയിൽ ആക്രമണം നടന്നത്. പ്രവാസികളായ ഗൃഹനാഥനും മകനും കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കകുലരാണ്. കഴിഞ്ഞ ദിവസം അയൽവാസി ഗൾഫിലേക്ക് വിളിച്ച് നബീലിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. ആക്രമികൾക്കെതിരെ വനിതാ കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

വീഡിയോ കാണാം

Jan oushadi muthuvatur

Comments are closed.