mehandi new

ഗുരുവായൂർ പുസ്തകോത്സവം ഉദ്ഘാടനം ഇന്ന് – വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണപരമ്പരക്ക് നാളെ തുടക്കം

fairy tale

ഗുരുവായൂർ: ഗുരുവായൂർ പുസ്തകോത്സവം ഫെബ്രുവരി 21 ബുധനാഴ്ച മുതൽ 11ദിവസങ്ങളാലായി നടക്കുമെന്ന് ​ഗുരുവായൂർ ന​ഗരസഭാ ചോയർമാൻ എം കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് ആറിന് മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾഖാദർ, ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ എന്നിവർ പങ്കെടുക്കും. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനാകും. ഗുരുവായൂർ നഗരസഭാ ലൈബ്രറി അങ്കണത്തിൽ നടക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് ഇ എം എസ് സ്ക്വയറിലെ  വേദിയിൽ  പ്രഭാഷണ പരമ്പര, കലാ-സാംസ്കാരിക പരിപാടികൾ, നാടക ഗാനാലാപന മത്സരം, കവിതാലാപന മത്സരം, ചിത്രരചനമാത്സരം എന്നിവനടക്കും. 

planet fashion

പ്രഭാഷണ പരമ്പരക്ക് 22ന് വ്യാഴം വൈകീട്ട് 6ന് തുടക്കമാകും. എല്ലാദിവസവും വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ നടക്കും. വ്യാഴാഴ്ച സമകാലിക കേരളവും ലിം​ഗനീതിയുടെ സുക്ഷമയാഥാർത്ഥ്യങ്ങളും എന്ന വിഷയം പ്രൊഫ. സി വിമല അവതരിപ്പിക്കും. ചാവക്കാട് ന​ഗരസഭാ ചെയർപേർസൺ ഷീജ പ്രശാന്ത് അധ്യക്ഷയാകും. 23ന്  വെള്ളിയാഴ്ച ചരിത്രവും സമൂഹവും എന്ന വിഷയം ഡോ. വി കാർത്തികേയൻ നായരും, 24ന് ശനിയാഴ്ച ആലുവ സർവ്വ മത സമ്മേളനത്തിന്റെ നൂറാം വാർഷീകം എന്ന വിഷയത്തിൽ ഡോ. അനിൽ ചേലമ്പ്രയും 25ന് ഞായറാഴ്ച ന്യായവിധികളും ഇന്ത്യൻ ജനാധിപത്യവും എന്നവിഷയം ടി എസ് ശ്യാംകുമാറും 26ന് ഇന്ത്യൻ ഭരണഘടനയും മതരാഷ്ട്രവാദവും എന്ന വിഷയം അഡ്വ. സി പി പ്രമോദും അവതരിപ്പിക്കും. 28ന് സമകാലിക ഇന്തയും മാധ്യമങ്ങളും എന്ന വിഷയം ശ്രീജിത് ദിവാകരനും അവതരിപ്പിക്കും. 27 ന് നടക്കുന്ന കവി സമ്മേളനം ഡോ. ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാർച്ച് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ കെ ജയകുമാർ ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനാകും. പി ടി കുഞ്ഞിമുഹമ്മദ് പങ്കെടുക്കും.

  കൺവീനർ എം സി സുനിൽകുമാർ, ആർ വി ഷെരീഫ്, ടി ടി ശിവദാസ്, ശ്യാംകുമാർ പെരുമ്പിലാവിൽ, കെ സി സുനിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.