mehandi new

ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. യുഎഇ രൂപം കൊണ്ടതു മുതൽ ധനവകുപ്പിനെ നയിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒന്നാം നിരയിലേക്കുയർത്താൻ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത ഉപഭരണാധികാരിയാണ് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മകതും എന്നും അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് ഒന്നടങ്കം തീരാ നഷ്ടമാണെന്നും മുഖ്യ അനുസ്മരണ പ്രഭാഷണത്തിൽ അലൈൻ ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്റ് ഫൈസൽ തഹാനി പറഞ്ഞു.

planet fashion

1971 ൽ ഷെയ്ഖ് ഹംദാൻ ധനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ 13000 കോടിയുടേതായിരുന്നു സമ്പദ്ഘടന. ഇന്നത് 30 ലക്ഷത്തിലേറെ കോടിയാണ്. എണ്ണയിതര വരുമാനം ഉറപ്പാക്കാനുള്ള നൂതന ആശയങ്ങൾക്ക്‌ രൂപം നൽകിയ മഹാനാണദ്ദേഹം. അര നൂറ്റാണ്ട് കാലം ധനമന്ത്രിയായിരുന്ന ഷെയ്ഖ് ഹംദാനാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഈ പദവി വഹിച്ചതിന്റെ റെക്കോഡെന്നും അധ്യക്ഷൻ സി സാദിഖ് അലി അനുസ്മരിച്ചു.

ഇൻകാസ് കെഎംസിസി നേതാക്കളായ സി ശംസുദ്ധീൻ, ഹസ്സൻ വടക്കേക്കാട്, സിറാജ് തളിക്കുളം, കെ എം ശിഹാബ്, രതീഷ് ഇരട്ടപ്പുഴ, നവാസ് തെക്കുംപുറം, വി മുഹമ്മദ്‌ ഗൈസ്, ആർ കെ നവാസ്, ഫെബിൻ ഫ്രാൻസിസ്, മുൻ കൗൺസിലർ അഡ്വ. ഷൈൻ മനയിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Jan oushadi muthuvatur

Comments are closed.