mehandi new

ഇന്ത്യൻ പാരമ്പര്യം ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തോടൊപ്പം

fairy tale

ചാവക്കാട് : പിറന്ന മണ്ണിൽ അഭയാർത്ഥികളെപ്പോലെ ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു.

planet fashion

ഫലസ്തീൻ ഫലസ്തീനികളുടേതാണ്. സ്വന്തം ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ന്യായമായ പോരാട്ടങ്ങളുടെ പ്രതീകമാണ് ഫലസ്തീൻ. ഇസ്രയേലാകട്ടെ, അനീതിക്കുമേൽ കെട്ടിപ്പൊക്കിയ രാഷ്ട്രമാണ്. ഒരു ന്യായവും പറയാനില്ലാത്ത നിന്ദ്യമായ അധിനിവേശത്തെ ചോദ്യം ചെയ്യാൻ ഇന്ത്യയടക്കം ലോകരാജ്യങ്ങൾ മുന്നോട്ടുവരണം.

സ്വാതന്ത്ര്യത്തിനു ശേഷം 2014 വരെ ഫലസ്‌തീൻ രാഷ്ട്രത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും അവകാശത്തിനു വേണ്ടി നിലകൊണ്ട രാജ്യമായിരുന്നു ഇന്ത്യ. മർദ്ദിതർക്കും പീഡിതർക്കും വേണ്ടിയുള്ള ഇന്ത്യയുടെ ശബ്ദം ലോകം പ്രതീക്ഷയോടെയാണ് കേട്ടിരുന്നതെന്നും സി എച്ച് റഷീദ് പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് പെരുന്നാൾ ദിനത്തിൽ വീട്ടുമുറ്റത്തു നടത്തിയ ഖുദ്സ് ഐക്യദാർഢ്യത്തിൽ കുടുംബാങ്ങളോടപ്പം പങ്കെടുക്കുകയായിരുന്നു സി എച്ച് റഷീദ്. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഐക്യദാർഢ്യത്തിൽ പങ്കു ചേർന്നു.

Ma care dec ad

Comments are closed.