ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റി മെയ്ദിനം ആഘോഷിച്ചു

ചാവക്കാട്: മെയ് 1 ലോക തൊഴിലാളി ദിനത്തിൽ ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനം ആഘോഷിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് വി കെ വിമൽ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട്മാരായ പി എ നാസർ, വി എസ് സനീഷ്, ടി എസ് ഷൗക്കത്ത്, ഭാരവാഹികളായ രാജൻ പനക്കൽ, നാസർ ചാവക്കാട്, നൗഷാദ് എടക്കയൂർ, രാമി അബു, ജംഷീർ ഓവുങ്ങൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.