mehandi banner desktop
Chavakkad online

ഒറ്റുകാരെ കരുതിയിരിക്കുക – ഐ.എസ്.എം

fairy tale

ചാവക്കാട്: സൂഫിസത്തിന്റെ പേര് പറഞ്ഞ് സമുദായത്തിന്‍്റെ ആനുകൂല്യം പറ്റി സമുദായത്തെ ഒറ്റുകൊടുക്കുന്നവരെ കരുതിയിരിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍്റ് അഹ്മദ് അനസ് മൗലവി പറഞ്ഞു.
ഐ.എസ്.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “സൂഫിസവും ഫാസിസവും കൈകോര്‍ക്കുമ്പോള്‍ ” എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ ജില്ലാ സെക്രട്ടറി ഇ. കെ ഇബ്രാഹീം കുട്ടി മൗലവി പരിപാടി ഉല്‍ഘാടനം ചെയ്തു. ഐ.എസ്.എം ജില്ലാ പ്രസിഡന്‍്റ് സി എസ് റഷീദ് അഞ്ചങ്ങാടി അധ്യക്ഷത വഹിച്ചു. എന്‍ മുഹമ്മദ് ഫാറൂഖി, ടി കെ നിസാര്‍, മുബശ്ശിര്‍, റാഫി പടിയൂര്‍ എന്നിവര്‍ സംസാരിച്ചു.

planet fashion

Comments are closed.