mehandi new

മണത്തല ബേബി റോഡിൽ ജനസേവ ക്ലീനിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു

fairy tale

ചാവക്കാട് : മണത്തല ബേബി റോഡിൽ ആർ എൻ ആർ കോംപ്ലക്സ്ൽ ജനസേവ ക്ലീനിക്കൽ ലാബ് ആൻഡ് ഇ സി ജി പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ തുറന്നു പ്രവർത്തിക്കുന്ന ജനസേവ ക്ലീനിക്കൽ ലാബിലെ ജീവനക്കാർ വീടുകളിൽ വന്നും പരിശോധനക്ക് വേണ്ട സാമ്പിളുകൾ ശേഖരിക്കുകയും പരിശോധന ഫലം എത്തിച്ചു നൽകുകയും ചെയ്യും. 

planet fashion

ഈ മാസം 20 വരെ ബ്ലഡ്‌ ഷുഗർ പരിശോധന സൗജന്യ മായിരിക്കുമെന്ന് മാനേജിങ് ഡയരക്ടർ ബിനി സൂര്യ പറഞ്ഞു.  കൂടുതൽ വിവരങ്ങൾക്ക് 0487 2083834 എന്ന നമ്പറിൽ ബന്ധപ്പെടുക.

Ma care dec ad

Comments are closed.