ജനുവരി 18 – ഷമീർ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു

വടക്കേക്കാട് : ജനുവരി 18 ഷെമീർ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഇന്ന് ശനിയാഴ്ച കാലത്ത് അഞ്ഞൂർ മുഖംമൂടി മുക്കിൽ നിന്ന് ബൈക്ക് റാലി ആരംഭിച്ച് മണികണ്ഠേശ്വരത്ത് സമാപിച്ചു. തുടർന്ന് പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പതാക ഉയർത്തി പുഷ്പചക്രം അർപ്പിച്ചു. സിപിഎമ്മിന് വേണ്ടി ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ പതാക ഉയർത്തി പുഷ്പചക്രം അർപ്പിച്ചു. ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റിക്കുവേണ്ടി എറിൻ ആന്റണി, വടക്കേക്കാട് ലോക്കൽ കമ്മിറ്റിക്കു വേണ്ടി ലോക്കൽ സെക്രട്ടറി ബിജു പള്ളിക്കര എന്നിവർ പുഷ്പ ചക്രം അർപ്പിച്ചു. വടക്കേക്കാട് സിപിഐഎമ്മിന്റെ എല്ലാ ബ്രാഞ്ചുകളിലും ഷെമീറിന്റെ ച്ഛായാത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തിയിരുന്നു.

വൈകിട്ട് മണികണ്ഠേശ്വരം സെന്ററിൽ നിന്ന് പ്രകടനം ആരംഭിച്ച് വടക്കേക്കാട് സെന്ററിൽ സമാപിക്കും. തുടർന്ന് നടത്തുന്ന അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസിഫ് ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമ്മേളനത്തിൽ ടിടി ശിവദാസൻ, എൻ കെ അക്ബർ എംഎൽഎ, എറിൻ ആന്റണി എന്നിവർ പങ്കെടുക്കും.

Comments are closed.