ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാർത്ഥികളെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. അക്കാദമിക വിഷയങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയായിരിക്കണം വിദ്യാർത്ഥികൾ സമൂഹത്തിൽ പ്രവർത്തിക്കേണ്ടതെന്നും മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ വിദ്യാർത്ഥികൾ പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. സാമ്പത്തികമായി നേട്ടം കൈവരിക്കലല്ല വിദ്യാർത്ഥിത്വത്തിന്റെ നേട്ടം എന്ന തിരിച്ചറിവ് വിദ്യാർഥികൾക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂറലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ആർ ഇബ്രാഹിം, എ വി അബ്ദുൽ ഗഫൂർ, പി എച്ച് തൗഫീഖ്, മുഹമ്മദ് നാസിഫ്, റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Comments are closed.