കടപ്പുറം ഫോക്കസ് സ്ക്കൂൾ 36ാം വാർഷികം ആഘോഷിച്ചു


കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ മുപ്പത്തി ആറാമത് വാർഷികാഘോഷം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. തെക്കരകത്ത് കരീം ഹാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുഷ്ത്താക്കലി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ എന്നിവർ മുഖ്യാതിഥികളായി.
പ്രിൻസിപ്പൽ ജിജി റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡണ്ട് പി വി ഉമ്മർ കുഞ്ഞി, സ്ക്കൂൾ കമ്മറ്റി ഭാരവാഹികളായ വി കെ കുഞ്ഞാലു ഹാജി, സി ഷാഹുൽ ഹമീദ്, കെ എം ഇബ്രാഹിം, ബി കെ സുബൈർ തങ്ങൾ, സി കോയ, സി മുഷ്ത്താക്കലി, കെ.എം. അബ്ദുല്ലത്തീഫ്, സെയ്തുമുഹമ്മദ് പോക്കാക്കില്ലത്ത്, റസാഖ് ഹാജി, പി പി അബ്ദുല്ലത്തിഫ്, അബൂബക്കർ വലിയകത്ത് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പാൾ റഹീല സ്വാഗതവും അധ്യാപിക ഷീല നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വിജയി കൾക്കുള്ള സമ്മാന വിതരണവും നടന്നു.

Comments are closed.