mehandi new

കളരിപ്പയറ്റും കലാ പരിപാടികളും – ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനു തുടക്കമായി

fairy tale

ചാവക്കാട് :  നഗരസഭയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിവൽ ഗുരുവായൂർ എം എൽ എ  എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് അധ്യക്ഷയായി. കേരള സംഗീത നാടക ആക്കാദമി വൈസ് ചെയർപേഴ്സൺ  പുഷ്പാവതി മുഖ്യാഥിതിയായി.  വൈസ് ചെയർമാൻ കെ കെ മുബാറക്, ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പ്രസന്ന രണദിവെ, പി എസ് അബ്ദുൽ റഷീദ്, എം ആർ രാധാകൃഷ്ണൻ, പി കെ സെയ്‌താലിക്കുട്ടി, ചക്കര കാദർ, എ എ മഹേന്ദ്രൻ, എ എ ശിവദാസൻ, ഷാഹു മണത്തല എന്നിവർ സംസാരിച്ചു. തുടർന്ന് വല്ലഭട്ട കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവും പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച മുട്ടിപ്പാട്ട് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.

planet fashion

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ കലാ പരിപാടികൾക്ക് പുറമെ പാപ്പാത്തിയെ കത്തിക്കലും കടലിൽ വർണ്ണ മഴയും ഒരുക്കിയിട്ടുണ്ട്.

Jan oushadi muthuvatur

Comments are closed.