mehandi new

വേനലവധിക്ക് കലാശം കൊട്ടി സെൽഫീ – 23

fairy tale

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ രണ്ടു ദിവസം നീണ്ടു നിന്ന സെൽഫീ- 23 എന്ന ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് മുഹമ്മദ് ഗസാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു.

planet fashion

കളിയും കാര്യവും, കരാട്ടെ പരിശീലനം, കലാ മത്സരങ്ങൾ, ഇൻഡോർ ഔട്ട്ഡോർ ഗെയിംസ് എന്നിവകൊണ്ട് ക്യാമ്പ് സജീവമായി.
ഗ്രാമീണ പത്രപ്രവർത്തകനായ ചേറ്റുവ അബ്ദുക്കയെ ചടങ്ങിൽ ആദരിച്ചു.

വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. വി. സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എ. വി. അബ്ദുൾഗഫൂർ, കവയത്രി മെഹറുന്നീസ ബഷീർ, സിറാറത്ത് മനാഫ്, സീന മൻസൂർ അലി, സഫിയ അബൂബക്കർ, സഹകരണ ബാങ്ക് പ്രസിഡൻറ് നൗഷജ ഷംസു, അംഗൻവാടി വർക്കർമാരായ സുനില പ്രസാദ്, സ്മിത എന്നിവർ പങ്കെടുത്തു.
ജില്ലാ എംപ്ലോയ്മെൻറ് ജൂനിയർ സൂപ്രണ്ട് ടി എം ഷൗക്കത്തലി, കടപ്പുറം പഞ്ചായത്ത് ലൈബ്രേറിയൻ ദിലീപ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

Haji’s pharma

Comments are closed.