Header

ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിലെ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമർപ്പിച്ചു

ചാവക്കാട്: തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ മുന്‍ എം.എല്‍.എ കെ വി അബ്ദുള്‍ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 99.99 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ പണി പൂർത്തീകരിച്ച കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയപ്പോൾ വിദ്യാർത്ഥികളുടെ പഠന നിലവാരവും ഉയർന്നു. വിദ്യാഭ്യാസ രംഗത്ത് അതിവേഗം മാറ്റം സംഭവിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാവപ്പെട്ടവന്റെ മക്കൾക്കും മികച്ച പഠന സൗകര്യമാണ് സർക്കാർ ഒരുക്കുന്നത്. അതിനാലാണ് പൊതു വിദ്യാലയങ്ങൾ മെച്ചപ്പെട്ടതെന്നും
ഏഴ് വർഷം കൊണ്ട് പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പൊതു വിദ്യാലങ്ങൾ പഠിച്ച് മുന്നേറിയതെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എന്‍.കെ അക്ബര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ കളിസ്ഥലം ഒരുക്കുന്നതിനും പഴയ ബ്ലോക്ക് പുതുക്കി പണിയുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.എല്‍. എ യുമായ കെ.വി അബ്ദുള്‍ ഖാദര്‍ മുഖ്യാതിഥിയായി.

ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രസന്ന രണദിവെ, ഷാഹിന സലിം, ബുഷറ ലത്തീഫ്, എ വി മുഹമ്മദ് അൻവർ, പി എസ് അബ്ദുൾ റഷീദ്, വാർഡ് കൗൺസിലർ കെ പി രഞ്ജിത് കുമാർ, അധ്യാപകർ, പിടിഎ പ്രതിനിധികൾ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സിഡി വിജി നന്ദിയും പറഞ്ഞു. എക്സി.എഞ്ചിനീയർ പി വി ബിജി റിപ്പോർട്ട് അവതരിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാസന്ധ്യയും ഉണ്ടായിരുന്നു.

thahani steels

Comments are closed.