കരുണ ഗുരുവായൂർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : കരുണ ഗുരുവായൂർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ കരുണ സെന്ററിൽ നടന്ന ഇഫ്ത്താർ സംഗമം സാമൂഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ കെ ബക്കർ സ്വാഗതം പറഞ്ഞു. ഫാരിദ ഹംസ അമ്മമാർക്കുള്ള അരി വിതരണം നിർവ്വഹിച്ചു. നൂറ്റിപ്പത്തോളം അമ്മമാർക്ക് 300 രൂപ പെൻഷൻ, ഭക്ഷണ കിറ്റ് എന്നിവ വിതരണം ചെയ്തു.

ഹയാത്ത് ഹോസ്പിറ്റൽ എം ഡി ഡോക്ടർ ഷൗജാത്, സാമൂഹ്യ പ്രവർത്തകൻ പി കെ ഷാഫി അഞ്ചങ്ങാടി, സിനിമാ സംവിധായകൻ വിജീഷ് മണി, മാധ്യമ പ്രവർത്തകരായ കെ വി സുബൈർ, രജ്ഞിത് ദേവദാസ്, എം വി ഷക്കീൽ, സിനിമാ – നാടക നടൻ മാത്യൂസ് പാവറട്ടി, സിനിമാ സീരിയൽ നടൻ ഫാസിൽ, യാസർ അബ്ദുൾ റസാക്ക്, ശശീന്ദ്രൻ തലക്കോട്ടുകര മുതലായവർ റംസാൻ സംഗമത്തിന് ആശംസകൾ നേർന്നു.
സെക്രട്ടറി സതീഷ് വാരിയർ, വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രഷറർ സോമശേഖരൻ പിള്ള, വിജയൻ ടി എം മുതലായവർ സംഗമത്തിനു നേതൃത്വം നൽകി.
അക്ബർ ചിനക്കൽ, ഡേവിസ് ചുങ്കത്ത്, വത്സൻ കളത്തിൽ, ജയൻ മേനോൻ കാർത്തികേയൻ, കുമാർ കുന്നംകുളം, സന്തോഷ് ഐനപ്പുള്ളി, ഗിരീഷ് പാലിയത്ത്, രാജൻ പി വി, വത്സ ജോസ്, രമണി, ബിജു പാക്കത്ത്, ബൈജൂ ഉപ്പുങ്ങൽ, ഷീല സുരേഷ്, ഗീത സുരേഷ്, ഐശ്വര്യ വൈശാഖ്, ശോഭിനി ഏറത്ത്, ഭുവന പ്രകാശ്, ഉഷ ശേഖരൻ മുതലായവർ സംഗമത്തിന് നേതൃത്വം നൽകി. ഇഫ്ത്താർ വിരുന്നിൽ 200 ഓളം പേർ പങ്കെടുത്തു.

Comments are closed.