mehandi new

ഉന്നതമായ രാഷ്ട്രീയ ബോധം പുലര്‍ത്തുവര്‍ പോലും പലപ്പോഴും സാമാന്യബോധം പുലര്‍ത്തുന്നില്ലെന്ന് കെ.ഇ.എന്‍

fairy tale

ഗുരുവായൂര്‍ : ഉന്നതമായ രാഷ്ട്രീയ ബോധം പുലര്‍ത്തുവര്‍ പോലും പലപ്പോഴും സാമാന്യബോധം പുലര്‍ത്തുന്നില്ലെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. അടുത്ത മാസം രണ്ട്, മൂന്ന് തീയതികളില്‍ ഗുരുവായൂരും ചാവക്കാടുമായി നടക്കുന്ന സി.ഐ.ടി.യു ജില്ല സമ്മേളനത്തിന്റെ ഭാഗമായി വര്‍ഗീയതക്കെതിരെ വര്‍ഗഐക്യം എന്ന വിഷയത്തെ ആസ്പദമാക്കി തമ്പുരാന്‍പടി സെന്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു കെ.ഇ.എന്‍. ഇന്ത്യയില്‍ അസഹിഷ്ണുത അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോഴും ഇന്ത്യന്‍ജനത അസഹിഷ്ണുത അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ഉപാധ്യക്ഷന്‍ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭാധ്യക്ഷന്‍ എന്‍.കെ. അക്ബര്‍, കെ.എ.സുകുമാരന്‍, എ.എസ്. മനോജ്, ടി.ബി. ദയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Ma care dec ad

Comments are closed.