
ചാവക്കാട് : വളം രാസവള സബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര ഗവൺമെന്റ് നടപടിക്കെതിരെ കേരള കർഷക സംഘം ചാവക്കാട് ഏരിയാ കമ്മിറ്റയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റോഫീസിനുമുന്നിൽ ധർണയും പൊതുയോഗം സംഘടിപ്പിച്ചു.

ഏരിയ സെക്രട്ടറി മാലിക്കുളം അബാസ് ഉദ്ഘാടനം ചെയ്തു. എം ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. വി രവീന്ദ്രൻ, കെ. പി ധനീപ്, പി. കെ രാധാകൃഷ്ണൻ, കെ. വി ശശി, വിമൽകുമാർ, വിവി ശരീഫ് എന്നിവർ സംസാരിച്ചു.

Comments are closed.