mehandi new

കേരള ലേബർ മൂവ്മെന്റ് പതാക ദിനം ആചരിച്ചു

fairy tale

പാലയൂർ: കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പതാകദിനം ആചരിച്ചു. സഹ വികാരി ഫാ. ഡെറിൻ അരിമ്പൂർ പതാക ഉയർത്തി സന്ദേശം നൽകി. പ്രസിഡന്റ് ഷാജി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രതിജ്ഞ പുതുക്കൽ, മെമ്പർഷിപ്പ് വിതരണം, നേർച്ച വിതരണം എന്നിവ നടന്നു. വനിതാ വിഭാഗം പ്രസിഡന്റ് എൽസ ജോസ്, സെക്രട്ടറി ടിറ്റോ സൈമൺ,  ടി. ജെ ഷാജു, ബിനു താണിക്കൽ എന്നിവർ പ്രസംഗിച്ചു. ബിജു മുട്ടത്ത്, വി. എച്ച് ബോസ്ക്കോ, സജി ജോൺ, വിൻസി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.