mehandi new

കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്സ് സമരപ്രഖ്യാപന വാഹന ജാഥക്ക് സ്വീകരണം നൽകി

fairy tale

ചാവക്കാട്: ലോട്ടറി തൊഴിലാളി വഞ്ചനക്കെതിരെ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് തോമസ് കല്ലാടൻ നയിക്കുന്ന സമരപ്രഖ്യാപന വാഹന ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി. ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

planet fashion

ഐഎൻടിയുസി ഗുരുവായൂർ റീജണൽ സെക്രട്ടറി സിഎസ് തുളസീദാസ്, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ലജീവ് വിജയൻ, സന്തോഷ് കുമാർ, ഷക്കീർ ചങ്ങമ്പള്ളി, സെബാസ്റ്റ്യൽ എന്നിവർ പ്രസംഗിച്ചു.
മാർച്ച് അഞ്ചാം തീയതി കാസർകോട് നിന്നും പുറപ്പെട്ട സമരപ്രഖ്യാപന വാഹന ജാഥ 21ആം തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കും.

Unani banner ad

Comments are closed.