mehandi new

കേരളത്തിലെ സ്ത്രീകള്‍ അരക്ഷിതാവസ്ഥയില്‍ : പീഡനത്തിനിരയാവുന്നവരെ രക്ഷിക്കാന്‍ ആരും ഇല്ല – സ്മൃതി ഇറാനി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

planet fashion

ഗുരുവായൂര്‍ : കേരളത്തിലെ സ്ത്രീകള്‍ അരക്ഷിതാവസ്ഥയിലാണ്. പീഡനത്തിനിരയാവുന്ന സ്ത്രീകളെ രക്ഷിക്കാന്‍ പോലും ആരും ഇല്ലതാത്ത അവസ്ഥയാണ്. ബംഗാളില്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമുള്ളതിനാലാണ് ഇടതുപക്ഷം പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ നിശബ്ദത പാലിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്മന്ത്രി സ്മൃതി ഇറാനി. ദേശീയ ജനാധിപത്യസംഖ്യം ഗുരുവായൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ നുണപ്രചാരണങ്ങള്‍ കുത്തിപൊക്കി പ്രക്ഷോപം സംഘടിപ്പിക്കുന്ന ഇടതുപക്ഷം ജിഷയുടെ കൊലപാതകത്തില്‍ നാവനക്കാന്‍ പോലും തയ്യാറാകാതിരുന്നത് ബംഗാളിലെ കോണ്‍ഗ്രസിനെ പേടിച്ചാണ്. അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് വിവാദത്തില്‍ നിന്ന് സ്വയം രക്ഷപെടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് കേന്ദ്രനേതാക്കള്‍ ജിഷയുടെ അമ്മയെ ആശ്വസിപ്പിക്കാന്‍ പോലും എത്താതിരുന്നത്. ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ ഗുരുവായൂരിന്റെ വികസനം യു.ഡി.എഫും എല്‍.ഡി.എഫും ചേര്‍ന്ന് അട്ടിമറിച്ചു. ഒരേ സമയം സുഹൃത്തുക്കളും ശത്രുക്കളുമായി മുന്നോട്ടുപോകുന്നവര്‍ക്ക് എങ്ങനെ ജനത്തെ സഹായിക്കാനാകുമെന്നും അവര്‍ ചോദിച്ചു. ഗുരുവായൂരിന്റെ വികസന സാധ്യത വെട്ടിമാറ്റിയത് അരിവാളാണ്. ഗുരുവായൂരിന്റെ മഹിമ ഭാരതത്തില്‍ മാത്രമല്ല ലോകമാകമാനം അറിയാവുന്നതാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലാണ് ഗുരുവായൂരിപ്പോള്‍. അഴുക്കുചാല്‍ പദ്ധതിയും കുടിവെള്ള പദ്ധതിയുമൊക്കെ എടുത്തുപറഞ്ഞ പ്രസംഗത്തില്‍ അഡ്വ.നിവേദിത വിജയിച്ചുകഴിഞ്ഞാല്‍ പല പദ്ധതികളും ഇവിടെ കൊണ്ടുവരാനാകുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്‍.അനീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുധീര്‍ചെറായി, സംസ്ഥാന മധ്യമേഖല ഉപാധ്യക്ഷന്‍ പി.എം.ഗോപിനാഥന്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിത, ബി.ജെ.പി സംസ്ഥാന സമിതിയംഗം ദയാനന്ദന്‍ മാമ്പുള്ളി, ബി.ഡി.ജെ.എസ്. ജില്ല അധ്യക്ഷന്‍ കെ.വി.സദാനന്ദന്‍, ഉപാധ്യക്ഷന്‍ ഉണ്ണികൃഷ്ണ മേനോന്‍, ജില്ല സെക്രട്ടറി കെ.കെ.ബിനു, നിയോജക മണ്ഡലം സെക്രട്ടറി കെ.ആര്‍.ജയറാമന്‍, പട്ടിക മോര്‍ച്ച സംസ്ഥാന സമിതിയംഗം എ.വേലായുധ കുമാര്‍, ബി.ജെ.പി മീഡിയ സെല്‍ ജില്ല കണ്‍വീനര്‍ രാജന്‍ തറയില്‍, നഗരസഭ കൗണ്‍സിലര്‍ ശോഭഹരിനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബി.ജെ.പി ബി.ഡി.ജെ.എസ് സംഖ്യം വിളിച്ചോതുന്നതായിരുന്നു പൊതുയോഗം. ആയിരങ്ങളാണ് പൊതുയോഗത്തില്‍ സംബന്ധിക്കാനായെത്തിയത്.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/SMRITHI-ERANI-02-1.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/smruthi-irani-guruvayur-momento-kathakali.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.