കൊച്ചനൂർ ടി ഭാസ്കരൻഅനുസ്മരണം സംഘടിപ്പിച്ചു

വടക്കേക്കാട്: സി പി ഐ വടക്കേക്കാട് ലോക്കൽ അസി. സെക്രട്ടറിയും കിസാൻ സഭ ഗുരുവായൂർ മേഖല പ്രസിഡൻ്റും സാമൂഹ്യ പ്രവർത്തകനുമായിരുന്നകൊച്ചനൂർ ടി ഭാസ്കരൻ അനുസ്മരണ സമ്മേളനം പൂമുഖം സാംസ്കാരിക വേദിയിൽ നടന്നു. സി പി ഐ മണ്ഡലം കമ്മിറ്റിഅഗം വി. എം മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ വത്സരാജ് മുഖ്യ പ്രഭാഷണം നടത്തി.മുൻ എം എൽ എ ഗീത ഗോപി, വാർഡ് അംഗം സലിം, നാടക പ്രവർത്തകരായ ബാബു വൈലത്തൂർ, സുഗതൻ മാസ്റ്റർ, പുന്നയൂർക്കുളം പ്രസ് ക്ലബ്ബ് സെക്രട്ടറി ഐ ബി അബ്ദുറഹ്മാൻ, എഴുത്തുകാരൻ ഹനീഫ് കൊച്ചനൂർ, സലിം കുമാർ മാസ്റ്റർ, ശ്രീധരൻ മാക്കാലിക്കൽ, വിദ്യാധരൻ, ഉണ്ണികൃഷ്ണൻ തിരുവളയന്നൂർ, അശ്റഫ് പേങ്ങാട്ടയിൽ, പ്രവീൺ പ്രസാദ്, പ്രേംരാജ് ചുണ്ടാലത്ത്, ബാലചന്ദ്രൻ മാസ്റ്റർ, കെ.കെ ജ്യോതിരാജ്, എം.എം സതീന്ദ്രൻ എന്നിവർ സംസാരിച്ചു.


Comments are closed.