mehandi new

കോർഫ് ബോൾ ദേശീയ ചാമ്പ്യൻഷിപ്‌ – കേരള ടീമിനു വേണ്ടി പന്തെറിയാൻ വടക്കേകാട് ഐ സി എ സ്കൂൾ വിദ്യാർത്ഥിയും

fairy tale

വടക്കേകാട് : ദേശീയ സബ്ജൂനിയർ കോർഫ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനു വേണ്ടി പന്തെറിയാൻ വടക്കേകാട് ഐ സി എ ഇ എച്ച് എസ് സ്കൂൾ വിദ്യാർത്ഥിയും. കുന്നംകുളം വടുതല സ്വദേശി പള്ളിപ്പുറത്ത് ഷമീർ മൊയ്തുട്ടി റംലത്ത് ദമ്പതികളുടെ മകനും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് അമൻ ഷമീറാണ് കേരള കോർഫ്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.  മാർച്ച്‌ 17 മുതൽ 20 വരെ ആഗ്രയിൽ നടക്കുന്ന പത്തൊമ്പതാമത് ദേശീയ സബ്ജൂനിയർ കോർഫ് ബോൾ ചാമ്പ്യൻഷിപ്പിലാണ് മുഹമ്മദ് അമൻ ഷമീർ കേരളത്തിന് വേണ്ടി കളിക്കുന്നത്. നെറ്റ്ബോളിനും ബാസ്കറ്റ്ബോളിനും സമാനതകളുള്ള ഒരു ജെൻഡർ മിക്സ്ഡ് കായിക വിനോദമാണ് കോർഫ് ബോൾ. ഐ സി എ സ്കൂളിലെ കോർഫ്ബാൾ ടീമിലെ താരമാണ് അമൻ. 

planet fashion

ആഗ്രയിലേക്ക് പുറപ്പെട്ട അമന് സ്കൂളിൽ  യാത്രയയപ്പ്‌ ചടങ്ങ് സംഘടിപ്പിച്ചു. കായിക അധ്യാപകൻ മുഹമ്മദ് സാലിഹ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ശരീഫ് പവ്വൽ അധ്യക്ഷത വഹിച്ചു. അമൻ ഷമീറിനെ അഭിനന്ദിക്കുകയും ടീമിന് ആശംസകൾ നേരുകയും ചെയ്തു. വൈസ് പ്രിൻസിപ്പാൾ യൂനുസ് നന്ദി പറഞ്ഞു. ചടങ്ങിൽ അധ്യാപകർ, അനദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.

Pharmacy wanted Chavakkad

Comments are closed.