mehandi new

കെ ടി ഭരതൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ 26 വാർഡിൽ സി പി ഐ എം ന്റെയും ഡി വൈ എഫ് ഐ യുടെയും  നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ ടി ഭരതൻ സ്മാരക  വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. വാർഡ്‌ കൗൺസിലറും നഗരസഭാ ചെയർപേഴ്സണുമായ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. 

planet fashion

സി പി ഐ എം  ലോക്കൽ കമ്മിറ്റി സെക്രട്ടറി എ എ മഹേന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി കെ കെ സുഗുണൻ, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ഷെലീർ,  നഗരസഭ മുൻ ചെയർപേഴ്സൺ സതീരതനം ടീച്ചർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു.

Ma care dec ad

Comments are closed.