കുടുംബശ്രീ അംഗങ്ങൾ ലോണെടുത്ത് മുങ്ങുന്നു വ്യാപകമായി പരാതി ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല – ചാവക്കാട് നഗരസഭ കൗൺസിലിൽ ആരോപണം ഉന്നയിച്ച് പ്രതിപക്ഷം

അനധികൃത നിർമ്മാണംങ്ങൾ ഇല്ല എന്ന നഗരസഭയുടെ നിലപാട് സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാൻ

ചാവക്കാട് : കുടുംബശ്രീ അംഗങ്ങൾ ലോണെടുത്ത് മുങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി എഫ് നേതാവ് കെ വി സത്താർ ആരോപിച്ചു. ഗ്രുപ്പ് ലോൺ എടുത്തവരിൽ ഒരാൾ മുങ്ങിയാൽ അത് ആ കുടുംബശ്രീ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും ബാധിക്കും. ഇത് മൂലം പല സംഘങ്ങളുടെയും പ്രവർത്തനം നിലച്ചു. എ ഡി എസ് യോഗങ്ങൾ പ്രഹസനമാണെന്നും സത്താർ പറഞ്ഞു.
നഗരസഭ ഭൂമിയിൽ അനധികൃത നിർമ്മാണം ഇല്ല എന്ന കൗൺസിൽ അജണ്ടയിൽ പ്രതിപക്ഷം വിയോജന കുറിപ്പ് രേഖപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെയുള്ള ഈ അജണ്ട സ്വകാര്യ വ്യക്തികളെ സഹായിക്കാനുള്ളതാണെന്നും അഗീകരിക്ക്കാനാവില്ലെന്നും യു ഡി എഫ് നേതാവ് കെ വി സത്താർ പറഞ്ഞു. യു ഡി എഫ് കൗൺസിലർമാരായ അസ്മതലി, ബേബി ഫ്രാൻസിസ്, ജോയ്‌സി ടീച്ചർ, കബീർ പി കെ, ഫൈസൽ കാനംപുള്ളി, ഷാഹിദമുഹമ്മദ്, ഷാഹിദപേള, സുപ്രിയ രാമേന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടെ ഒപ്പിട്ട വിയോജന കുറിപ്പ് സെക്രട്ടറിക്ക് നൽകി.

Comments are closed.