mehandi new

വിശേഷ ദിനങ്ങളിൽ ഇനി കുടുംബശ്രീയുടെ കിസ്മത്

fairy tale

planet fashion

ചാവക്കാട്: കുടുംബശ്രീ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച് ഇരുപത്തിയഞ്ച് വർഷം പൂർത്തീകരിച്ച വേളയിൽ സൽക്കാരങ്ങളിൽ സ്നേഹം ചാലിച്ച് സദ്യ വിളമ്പാൻ കുടുംബശ്രീ കൂട്ടം. വിവിധ വാർഡുകളിൽ നിന്നുള്ള 37 വനിതകളുടെ സംഘത്തെയാണ് കുടുംബശ്രീയുടെ കീഴിൽ ചാവക്കാട് നഗരസഭ സേവനത്തിനായി ഒരുക്കിയിട്ടുള്ളത്.

കേറ്ററിംഗ് കമ്പനികൾ, വീട്ടുകാർ, ക്ലബ്ബുകൾ തുടങ്ങി ആർക്കും വിവാഹങ്ങളിലും മറ്റു പാർട്ടികളിലും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം.
എത്രപേർക്ക് വേണമെങ്കിലും ഭക്ഷണം തയ്യാറാക്കിക്കോളൂ കുടുംബശ്രീ പിങ്ക് സേന അല്പം സ്നേഹവും കൂട്ടിച്ചേർത്ത് അതിഥികൾക്ക് വിളമ്പും.
ചാവക്കാട് നഗരസഭയിലെ ബജറ്റു ചർച്ചയുമായി ബന്ധപ്പെട്ട് ഇന്നലെ പ്രോമിസ് കാറ്ററിംഗ് തയ്യാറാക്കിയ ഉച്ചഭക്ഷണം സെർവ് ചെയ്താണ് ഇവർ സേവനത്തിന് തുടക്കം കുറിച്ചത്.

നഗരസഭയിലെ കുടുംബശ്രീ യൂണിറ്റിന്റെ മെമ്പർ സെക്രട്ടറി ലളിത ഇവർക്കുള്ള യൂണിഫോം വിതരണം ചെയ്തു. മുതിർന്ന അംഗങ്ങളായ മണത്തല ബീച്ച് സ്വദേശി ചന്ദ്ര, കോട്ടപ്പടി സ്വദേശി ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്.
വിവാഹം ഉൾപ്പെടെ വീടുകളിലും കല്യാണ മണ്ഡപങ്ങളിലും സംഘടിപിക്കുന്ന വിരുന്നു സൽക്കാരങ്ങളിൽ ഭക്ഷണം വിളമ്പാനും അതിഥികളുടെ മുന്നിലെത്തിക്കാനും ഇനി ഇവരുമുണ്ടാകും.

Jan oushadi muthuvatur

Comments are closed.