mehandi banner desktop
Chavakkad online

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുന്നംകുളം നഗരസഭ ഉദ്യോഗസ്ഥൻ മരിച്ചു

Ft

കുന്നംകുളം : ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു. റവന്യൂ വിഭാഗം ക്ലർക്ക് ആയി ജോലി ചെയ്യുന്ന വേലൂർ വെള്ളാറ്റഞ്ഞൂർ സ്വദേശി ജോസഫ് (38) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. സുഹൃത്തിൻ്റെ ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ ജോസഫ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയാണ് മരിച്ചത്. മൂന്നുവർഷത്തിലധികമായി കുന്നംകുളം നഗരസഭയിൽ ജോലി ചെയ്യുന്നു. അവിവാഹിതനാണ്.

Jan oushadi

Comments are closed.