കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു

ചാവക്കാട് : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. സാഹിത്യകാരനും അധ്യാപകനുമായ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സൈജ കരീം അധ്യക്ഷത വഹിച്ചു. കെ എ ഐശ്യര്യ ടീച്ചർ യുദ്ധവിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു. സി നീന തോമസ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. കെ സി സ്മിത, കെ ജെ അഞ്ജന, നൗഷത്ത് പി എസ്, വസന്തകുമാരി പി എസ് എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ പി ഐ ഇബ്രാഹിം നന്ദിപ്രകാശിപ്പിച്ചു.

Comments are closed.