mehandi new

കുവൈറ്റ് തീപിടുത്തം: സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞു ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

fairy tale

ചാവക്കാട്: കുവൈറ്റ് അഗ്നിബാധയിൽ  ചാവക്കാട് സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ് തോമസാണ് (44)മരിച്ചത്. കുവൈറ്റ് തീപിടുത്തത്തിന് ശേഷം ബിനോയ്‌ നെ കുറിച്ച് ഒരു വിവരവുമില്ലെന്നു കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. കുവൈറ്റിൽ നിന്നും ബിനോയ്‌ടെ ബന്ധുവിനെ മരണ വിവരം വിളിച്ചറിയിക്കുകയായിരുന്നു. ബിനോയ് തോമസിന്റെ സുഹൃത്ത് ബെൻ ആണ് മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്.

planet fashion

അഞ്ചു ദിവസം മുൻപ് വിസിറ്റിങ് വിസയിലാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു.  ചാവക്കാട് തഹസിൽദാർ, നഗരസഭ വൈസ് ചെയർമാൻ, കൗൺസിലർമാർ, നാട്ടുകാർ തുടങ്ങി വിവരമറിഞ്ഞു നിരവധി പേർ തെക്കൻ പാലയുരിലെ വീട്ടിൽ എത്തിയിട്ടുണ്ട്.

Ma care dec ad

Comments are closed.