mehandi new

ഒരുമനയൂരിൽ കെ വി കബീർ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു

fairy tale

ഒരുമനയൂർ : ഗ്രാമപഞ്ചായത്തിൽ  പന്ത്രണ്ടാം വാർഡ് മെമ്പർ  കെ വി കബീർ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നുവർഷം സിപിഎം  രണ്ടുവർഷം സിപിഐ എന്ന ധാരണപ്രകാരം കെ വി രവീന്ദ്രൻ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് കെ വി കബീറിനെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.  കെ വി രവീന്ദ്രനെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എട്ടു വോട്ട് എൽഡിഎഫിനും  മൂന്നു വോട്ട് കോൺഗ്രസ സ്ഥാനാർത്ഥി കെ ജെ ചാക്കോ നേടി. ബിജെപി തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. വിജിത സന്തോഷ്, കെ വി രവീന്ദ്രൻ, ഹസീന അൻവർ, നഷ്റ മുഹമ്മദ്, ഇടി ഫിലോമിന ടീച്ചർ, കെ എച്ച് കൈയുമ്മു ടീച്ചർ, ആരിഫജൂഫൈർ, ബിന്ദു ചന്ദ്രൻ, വി. സി. ഷാഹിബാൻ, കെ ജെ ചാക്കോ,  സിപിഐ മണ്ഡലം സെക്രട്ടറി  മുഹമ്മദ് ബഷീർ, സിപിഎം ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ്, സിപിഐ ലോക്കൽ സെക്രട്ടറി വി കെ ചന്ദ്രൻ. പഞ്ചായത്ത് സെക്രട്ടറി ആർ ശശികുമാർ തുടങ്ങി വിവിധ രാഷ്ട്രീയ പ്രമുഖർ സത്യപ്രതിജ്ഞ പരിപാടിയിൽ പങ്കെടുത്തു.

Pharmacy wanted Chavakkad

Comments are closed.