ഈദാശംസകൾ നേർന്നു വി എസ് സുനിൽ കുമാർ ചാവക്കാട്ടെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു

ചാവക്കാട് : മേഖലയിലെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു വി എസ് സുനിൽ കുമാർ ഈദാശംസകൾ നേർന്നു. ചാവക്കാട് ഈദ് ഗാഹിലെത്തിയ എൽ ഡി എഫ് ലോകസഭാ സ്ഥാനാർഥി വി എസ് സുനിൽകുമാറിനെ ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ മഹല്ല് ഖാദി സുലൈമാൻ അസ്ഹരിയും കമ്മിറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.

അഗാധമായ സ്നേഹത്തിന്റെയും അതിരറ്റ സാഹോദര്യത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ചെറിയപെരുന്നാളെന്ന് വി എസ് സുനിൽകുമാർ പറഞ്ഞു. എൻ കെ അക്ബർ എം എൽ എ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണ ദാസ്, സി പി ഐ നേതാവ് അഡ്വ ബഷീർ, കോണ്ഗ്രസ് എസ് നേതാവ് സൈതാലിക്കുട്ടി തുടങ്ങിയവർ വി എസ് സുനിൽകുമാറിനെ അനുഗമിച്ചു.
ഫോട്ടോ : വി എസ് സുനിൽകുമാർ മുതുവട്ടൂർ ഈദ് ഗാഹിൽ എത്തിയപ്പോൾ

Comments are closed.