എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി

ഗുരുവായൂര്‍ : മന്ത്രിസഭ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പടിപ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ പ്രകടനം നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നിന്ന് ആരംഭിച്ച പ്രകടനം ഔട്ടര്‍ റിംഗ് റോഡ് ചുറ്റി സമാപിച്ചു. വര്‍ണ്ണകാവടികളും നാസിക് ഡോളും മറ്റു വാദ്യമേളങ്ങളും പ്രകടനത്തിന് മാറ്റേകി. സി.പി.എം ലോക്കല്‍ സെക്രറി എം.സി സുനില്‍കുമാര്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.എ ജേക്കബ്ബ്, എന്‍.കെ നാസര്‍, കെ.ആര്‍ സൂരജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments are closed.