കടൽ മണൽ ഖനനത്തിന്റെ റോയൽറ്റി സംഖ്യ കിട്ടിയാൽ മതിയെന്ന ഇടതു സർക്കാർ നിലപാട് വഞ്ചന – സി എച്ച് റഷീദ്

ചാവക്കാട്: രാജ്യത്തെ ഭൂവിഭവങ്ങൾ കോർപറേറ്റുകൾക്ക് ഊറ്റിയെടുക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി കടൽ മണൽ ഖനനം നടത്താൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുമ്പോൾ കേരളത്തിനു റോയൽറ്റി കിട്ടിയാൽ മതിയെന്ന ഇടതു സർക്കാരിന്റെ നിലപാട് വഞ്ചനാപരമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ജനവിരുദ്ധ ബഡ്ജറ്റുകൾക്കെതിരെ ജനകീയ പ്രതിരോധം ചാവക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത കോടികളുടെ ഫണ്ട് ബഡ്ജറ്റിൽ വകയിരുത്തി എന്ന് പറഞ്ഞു കൊണ്ട് എം എൽ എ, ഉദ്യോഗസ്ഥന്മാരെയും കരാറുകാരേയും വിളിച്ചു കൂട്ടി പ്രഹസന യോഗങ്ങൾ ചേർന്ന്, അത് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയല്ലാതെ പ്രഖ്യാപിച്ച ഫണ്ടുകളൊന്നും മണ്ഡലത്തിൽ ഇത് വരെ എത്തിയിട്ടില്ലന്നും സി എച്ച് റഷീദ് പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് ആർ പി ബഷീർ അദ്ധ്യക്ഷത വഹിച്ചു, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി കെ അബൂബക്കർ, എം വി ഷക്കീർ, പി വി ഉമ്മർ കുഞ്ഞി, സി അഷറഫ്, കെ കെ ഹംസക്കുട്ടി, നിയോജക മണ്ഡലം ഭാരവാഹികളായ
എൻ കെ അബ്ദുൽ വഹാബ്, വി മായിൻകുട്ടി, ആർ എ അബൂബക്കർ, സുബൈർ വലിയകത്ത്, നൗഷാദ് തെരുവത്ത്, അലി അകലാട്, കബീർ ഫൈസി, സി മുഹമ്മദലി, സത്താർ ബോംബെ, ആർ ശാഹു, ആർ എസ് ഷഹീം, ഫൈസൽ കാണാംപുള്ളി, പി എം അനസ്,
ഹസീന താജുദ്ധീൻ, നസീമ ഹമീദ്, സാലിഹ ഷൌക്കത്ത്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ എച്ച് സൈനുൽ ആബിദിൻ, ട്രഷറർ ലത്തീഫ് പാലയൂർ എന്നിവർ സംസാരിച്ചു.

Comments are closed.