വലിച്ചെറിയണ്ട പഴയതെല്ലാം പുതുക്കാം – ശ്രദ്ദേയമായി പാഴ്പുതുക്കം ഉത്സവം

പുന്നയൂർ : അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ ആചരണത്തിന്റെ ഭാഗമായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പാഴ്പുതുക്കം ഉത്സവം വേറിട്ട അനുഭവമായി. എടക്കഴിയൂർ ജി എം എൽ പി എസ്, കുരഞ്ഞിയൂർ എ ഡി എൽ പി എസ്, എടക്കര ഐ ഡി സി എന്നീ സ്കൂളുകളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥകൾ പാഴ്‌വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ നിർമിച്ചു. തുടർന്ന് പ്രദർശനവും ഉണ്ടായിരുന്നു. എൽ പി സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച എഴുന്നൂMറോളം തുണി സഞ്ചികൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. വാർഡിലെ കട ഉടമകൾ, വീട്ടുടമസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർക്ക് സഞ്ചികൾ വിതരണം ചെയ്തു.

Comments are closed.