നമുക്ക് ഒന്നിക്കാം ഒരു പാട് ജീവൻ രക്ഷിക്കാൻ – കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : നമുക്ക് ഒന്നിക്കാം ഒരു പാട് ജീവനുകൾ രക്ഷിക്കാൻ എന്ന സന്ദേശവുമായി കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പാലയൂർ ചർച്ച് കാന്റീൻ ഹാളിൽ നടന്ന ക്യാമ്പ് തീർത്ഥകേന്ദ്രം സഹ വികാരി ഫാ. ഡെറിൻ അരിമ്പൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരുൺ യേശുദാസ് അധ്യക്ഷത വഹിച്ചു. സംഘടന ഏകോപന സമിതി കൺവീനർ തോമസ് വാകയിൽ, സെക്രട്ടറി ഏഘന ജെയ്സൻ, കൺവീനർ ജോയേൽ ജോയ്, റൊണാൾഡ് ആന്റണി എന്നിവർ പ്രസംഗിച്ചു.

ജെറോഷ് ജെയിംസ്, പ്രിൻസ് പിയൂസ്, അഭി എം. എസ്, ആദിത്ത് ലെജു, ജൂവൽ ജോൺസൺ, ആൽഫ്രഡ് ഷാജി, റിചാർഡ് സി. സി, അനീറ്റ വിൽസൻ, ഡീൻ എസ്. ചിത്ര, മെറിൻ ഷോബി തുടങ്ങിയവർ നേതൃത്വം നൽകി. 35 പേർ രക്തം ദാനം ചെയ്തു.

Comments are closed.