mehandi new

അമ്പും വില്ലുമായി എൽ എഫ് സ്കൂൾ വിദ്യാർത്ഥികൾ വയനാട്ടിലേക്ക്

fairy tale

planet fashion

മമ്മിയൂർ : വയനാട്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ തല അമ്പെയത് (archery) മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിലെ നാലു വിദ്യാർത്ഥികൾ.
ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അർഷ കെ എസ് , ജിൽന ജോഷി, എട്ടാം ക്ലാസ് വിദ്യാർത്ഥി ആർദ്ര കെ എം, പ്ലസ് വൺ വിദ്യാർത്ഥി അലൈന പോളി എന്നിവരാണ് ഈ മാസം 25 ന് വയനാട്ടിൽ നടക്കുന്ന സംസ്ഥാന ആർച്ചറി മത്സരത്തിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ജനുവരി 20 ന് ചേർപ്പ് സി എൻ എൻ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന റവന്യു ജില്ലാ മത്സരത്തിൽ പങ്കെടുത്താണ് ഇവർ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയത്.
ജിൽന ആർച്ചറി ഇന്ത്യൻ റൗണ്ടിൽ ഒന്നാം സ്ഥാനവും. അർഷ ഇന്ത്യൻ റൗണ്ടിൽ നാലാം സ്ഥാനവും, ആർദ്ര റികെർവ് റൗണ്ടിൽ ഒന്നാം സ്ഥാനവും, അലൈന പോളി കൊമ്പൗണ്ട് റൗണ്ടിൽ ഒന്നാം സ്ഥാനവും നേടിയാണ് സംസ്ഥാന സ്കൂൾ ആർച്ചറി മത്സരത്തിന് വയനാട്ടിലേക്ക് വണ്ടികയറുന്നത്.

Ma care dec ad

Comments are closed.