mehandi new

ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

fairy tale

ചാവക്കാട്: പൊന്നാനി റൂട്ടിലോടുന്ന ബസ്സിൽ യാത്ര ചെയ്തിരുന്ന മണത്തലയിൽ താമസിക്കുന്ന 67 കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസക്കാരായ മുരുകൻ ഭാര്യ കല്ല്യാണി(42), രാജു ഭാര്യ കൺമണി(32) എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇവരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

planet fashion

ചാവക്കാട് ബസ് സ്റ്റാന്റിൽ നിന്നും തിരുവത്ര കോട്ടപ്പുറത്തേക്ക് ബസ്സിൽ പോകവേ മുല്ലത്തറയിൽ വെച്ചാണ് ഈ യുവതികൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്. മാല പൊട്ടിക്കാൻ ശ്രമിച്ചത് മനസ്സിലായ സ്ത്രീ ബഹളം വെക്കുകയും, ഉടനെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ ബസ്സിൽ നിന്ന് ചാടിയിറങ്ങുകയും ചെയ്തു. തുടർന്ന് നാട്ടുകാരും യാത്രക്കാരും ഇവരെ തടഞ്ഞു വെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

അൻപതോളം സമാനമായ കേസുകളിൽ മുൻപ് പ്രതികളായ  ഇരുവരും ബസ്സിൽ യാത്ര ചെയ്ത് സ്ത്രീകളുടെയും, കുട്ടികളുടേയും ആഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളാണ്.

Jan oushadi muthuvatur

Comments are closed.