mehandi new

മണൽ ലോറിയുടെ ആക്സിൽ ഒടിഞ്ഞു – ചാവക്കാട് കുന്നംകുളം റോഡിൽ കനത്ത ഗതാഗതക്കുരുക്ക്

fairy tale

ചാവക്കാട് : മുതുവട്ടൂർ കോടതിക്ക് സമീപം മണലുമായി വരികയായിരുന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് ചാവക്കാട് കുന്നംകുളം റൂട്ടിൽ അതിരാവിലെ മുതൽ കനത്ത ഗതാഗതക്കുരുക്ക്. ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി മുടങ്ങി. കുന്നംകുളം ഗുരുവായൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചു വിടുകയാണ്.
ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് പണിക്ക് ആവശ്യമായ മണ്ണുമായി ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് ആക്സിൽ ഒടിഞ്ഞു വഴിയിൽ നിന്നത്.

planet fashion

മണൽ നീക്കം ചെയ്തതിനു ശേഷം മാത്രമേ ലോറി റോഡിൽ നിന്നും മാറ്റുവാൻ സാധിക്കുകയുള്ളൂ. ഇന്ന് പുലർച്ചയാണ് ലോറി അപകടത്തിൽ പെട്ടത്. ലോറിയിലെ മണൽ നീക്കം ചെയ്ത് ഗതാഗതം പുസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു.

Jan oushadi muthuvatur

Comments are closed.