ചാവക്കാട് പൊന്നാനി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് പൊന്നാനി ആശുപത്രിയിലെ രണ്ടു നഴ്‌സുമാർ മരിച്ചു

പുതിയിരുത്തി : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ കാറും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് അപകടം. പൊന്നാനി സ്വദേശികളായ രണ്ടു നഴ്‌സുമാർ മരിച്ചു.

കാർ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്സ് കണ്ടയിൻകാട്ട് വീട്ടിൽ സുഷമ (48), മാതൃശിശു ആശുപത്രിയിലെ നഴ്സ് രാധാഭായ് എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നര മണിയോടെ പുതിയിരുത്തി സ്കൂൾ പടിയിൽ വെച്ചാണ് അപകടം. ഗുരുവായൂരിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കാർ യാത്രികർ.
പരിക്കേറ്റ കാറിലുണ്ടായിരുന്ന മോഹനൻ, ശശി, ഒന്നരവയസ്സുകാരനായ കുട്ടി, ലോറി ഡ്രൈവർ ശിവാജി, സഹായി സിദ്ധ്വേശർ എന്നിവരെ പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കണ്ടയിനർ ലോറി മറിഞ്ഞു. കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരുടെയും വിവിധ ആംബുലൻസ് വളണ്ടിയർമാരുടെയും സഹായത്തോടെയാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

Comments are closed.