മദീനാഭിനിവേശം – എസ് കെ എസ് എസ് എഫ് ജില്ലാ ആത്മീയ സദസ്സ് നാളെ എടക്കഴിയൂരിൽ

ചാവക്കാട് : എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ലാ മദീനാ പാഷന്റെ ഒരുക്കങ്ങൾ എടക്കഴിയൂർ ഖാദിരിയ്യയിൽ പൂർത്തിയായി.
വിശ്വാസികളിൽ മുഹമ്മദ് നബിയോടുള്ള ഇശ്ഖ് പ്രകടമാവുന്ന ആത്മീയ മജ്ലിസായ മദീന പാഷൻ ഞായറാഴ്ച്ച വൈക്കിട് 3 ന് മർഹും എ. പി അബൂബക്കർ മുസ്ലിയാരുടെ സിയ്യാറയോടെ ആരംഭിക്കും, ഗ്രാന്റ് മൗലിദ് സദസ്സ്, ഹുബ്ബുൽ റസൂൽ പ്രഭാഷണം, റബീഫ് കോൺഫ്രൻസ്, ഇശ്ഖ് മജ്ലിസ്, പ്രാർത്ഥന സദസ്സ് എന്നീ പരിപാടികളാണ് മദീന പാഷന്റെ ഭാഗമായി നടക്കുന്നത്.

സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് എൻ ഇ സി അകാദമിക് കൗൺസിൽ ചെയ്യർമാനുമായ ഉസ്താദ് അബ്ദുൽ സലാം ബാഖവി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മുശാവറ അംഗവും സമസ്ത ജില്ലാ പ്രസിഡന്റുമായ ഉസ്താദ് എൻ പി അബ്ദുൽ ഖാദർ മുസ് ലിയാർ അനുഗ്രഹ പ്രഭാഷണവും ജനറൽ സെക്രട്ടറി ഉസ്താദ് പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ ആമുഖ പ്രർത്ഥനയും നിർവഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം സൈതാലി കുട്ടി ഫൈസി കോറാട് ആത്മീയ മജ്ലിസിന് നേതൃത്വം നൽകും.
ഗ്രാന്റ് മൗലിദിന് സംഘാടക സമിതി ജനറൽ കൺവീനർ ഹാരിസ് ഫൈസി നേതൃത്വം നൽകും. സംഘാടക സമിതി ചെയർമാനും എസ് എം എഫ് ജില്ലാ പ്രസിഡണ്ടുമായ എ.വി അബൂബക്കർ ഖാസിമി അദ്ധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ വർക്കിംങ്ങ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം, എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി അൻവർ മുഹിയിദ്ധീൻ ഹുദവി എന്നിവർ ഹുബ്ബുൽ റസൂൽ പ്രഭാഷണം നടത്തും. ഇശ്ഖ് മജ്ലിസിന് സ്വാലിഹ് ഹുദവി വളാഞ്ചേരി നേതൃത്വം നൽകും. സമസ്തയുടെയും പോഷകഘടകങ്ങളുടെയും നേതാക്കളായ അബ്ദുൽ കരീം ഫൈസി പൈകണ്ണിയൂർ, സുലൈമാൻ അൻവരി കരൂപടന്ന, ഇല്യാസ് ഫൈസി, സി. എ ലത്തീഫ് ദാരിമി ഹൈത്തമി, ത്രീസ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി, സുലൈം വലിയകത്ത്, മൊയ്തു ഹാജി, അബൂബക്കർ ആലുങ്ങൽ, ഷെഹീർ ദേശമംഗലം, ഷാഹിദ് കോയ തങ്ങൾ, മുനവ്വർ ഫൈറൂസ് ഹുദവി ഇബ്രാഹീം ഫൈസി പഴുന്നാന, ശഫീഖ് ഫൈസി അഞ്ചങ്ങാടി, സയ്യിദ് സ്വാദിഖ് തങ്ങൾ, നവാസ് റഹ്മാനി, ഉസ്മാൻ ദാരിമി, ബശീർ എടക്കഴിയൂർ എന്നിവർ വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതാണെന്ന് സ്വാഗത സംഘം ഭാരവാഹികളായ എ.വി അബൂബക്കർ ഖാസിമി, ഷാഹുൽ ഹമീദ് റഹ്മാനി, ഗഫൂർ ഖാസിമി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.