mehandi banner desktop
Chavakkad online

നിറുത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ കാറിടിച്ച് ഒൻപത് പേർക്ക് പരിക്ക്

Ft

വാടാനപ്പള്ളി : ചിലങ്ക സെന്ററിൽ നിറുത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ കാറിടിച്ച് കാർ യാത്രികരായ ഒൻപതു പേർക്ക് പരിക്കേറ്റു. ചിറക്കൽ സ്വദേശിനി വലിയകത്ത് വീട്ടിൽ അബ്ദുൾറസാക്ക് ഭാര്യ ജസ്ന(35), ഉമ്മർ (12) ഹർഷാദ്മാഹിൻ(17), ആയിഷ(14), മുഹമ്മദ് ഷിബിലി(9), പെരിഞ്ഞനം സ്വദേശികളായ കൂർമ്മത്ത് വീട്ടിൽ സദക്കത്തുള്ള മകൻ ജവഹർ സാദിഖ്(41), ഭാര്യ ലാമിയ(34), മക്കളായ മിസ്ബാഹലി(9), ആലിയ(8) എന്നിവരെ തളിക്കുളം ആംബുലൻസ്, ടോട്ടൽ കെയർ, കരുതൽ ആംബുലൻസ് എന്നിവരുടെ സഹായത്തോടെ പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Jan oushadi

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.