മഹാത്മ സോഷ്യൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : മഹാത്മ സോഷ്യൽ സെന്ററിന്റെ ഓണാഘോഷ പരിപാടികൾ ഗുരുവായൂർ നഗരസഭ സെക്കുലർ ഹാളിൽ എൻ. കെ. അക്ബർ എം. എൽ. എ ഉദ്ഘാടനം ചെയ്തു.
മജ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ട മേളവും മാവേലിയും വിവിധ നാടൻ കലാരൂപങ്ങളും അണി നിരന്നു.
സെക്കുലർ ഹാളിൽ നടന്ന ചടങ്ങിൽ മഹാത്മ സോഷ്യൽ സെന്റർ പ്രസിഡണ്ട് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു.
സിനിമാ നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. നൗഷാദ് തെക്കുംപുറം ആമുഖ പ്രഭാഷണം നടത്തി.

അഡൈസറി ബോർഡ് ചെയർമാൻ ഫയാസ് കമർ, ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, സെക്രട്ടറി ലതാ പ്രേമൻ, പ്രോഗ്രാം കൺവീനർ ജമാൽ താമരത്ത്, ഡോക്ടർ സൗജാദ്, കൗൺസിലർമാരായ കെ.വി. സത്താർ, സി. എസ്. സൂരജ്, കെ. എം. മെഹ്റൂഫ്, അനീഷ് പാലയൂർ, കെ. പി. അഷ്റഫ്, വി. പി. സുഭാഷ്, എം. എ. മൊയ്തീൻഷാ, നവാസ് തെക്കുംപുറം, ജോയ്സി ടീച്ചർ, സൗജത്ത് നിയാസ്, സ്വാതി രജീഷ്, ജോയ് ചെറുവത്തൂർ, എ. എം. ഷെഹീർ, എൻ.കെ.ഷംസുദ്ദീൻ, ഷെരീഫ് ഹാജി, ആർ. എം. കബീർ, ജലാൽ മാളിയേക്കൽ എന്നിവർ സംസാരിച്ചു.
തുടർന്ന് മണലൂർ ഗോപിനാഥനും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ,
പൂതപ്പാട്ട്, തിരുവാതിര കളി, ഭരതനാട്യം, ഫ്യൂഷൻ ഡാൻസ്, ഫോക് ഡാൻസ്, കൈകൊട്ടി കളി എന്നീ കലാ പരിപാടികളും അരങ്ങേറി.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Comments are closed.