Header

10 കി മീ 8 മാസം 8 മരണം – മണത്തല മന്ദലാംകുന്ന് ദേശീയപാത ഉയർന്ന അപകട സാധ്യത മേഖലയായി പ്രഖ്യാപിക്കണം

ചാവക്കാട് : മണത്തല മന്നലാംകുന്ന് ദേശീയപാത യാത്രാ സുരക്ഷിതത്വം കുറഞ്ഞ മേഖലയായി മാറുന്നു. ദിനേനെ നിരവധി വാഹനാപകടങ്ങളാണ് പത്ത് കിലോമീറ്ററിനുള്ളിൽ നടക്കുന്നത്.
ഈ വർഷം ഇതുവരെ എട്ടു പേരുടെ ജീവൻ പൊലിഞ്ഞു. നിരവധി കുടുംബങ്ങൾ അനാഥരായി. പരിക്കേറ്റവരും തുടർചികിത്സയുമായി നരകിക്കുന്നവരും അനവധി. .

മണത്തലക്കും മന്നലാംകുന്നിനും ഇടയിൽ 2023 ൽ മാത്രം എട്ടുപേർ വാഹനാപകടത്തിൽ മരിച്ചു.
കാജാ കമ്പനിക്ക് പടിഞ്ഞാറ് ഹംസ മകൻ അലി (44), കോഴിക്കോട് ചാലിയം സ്വദേശി മുസ്തഫ (30), ബംഗാൾ സ്വദേശി നശറുൽ ഷേഖ്‌ (35), അവിയൂർ മനയത്ത് അബു (70), ഷാജഹാൻ മൊയ്തു (6), എടക്കഴിയൂർ വളയംതോട് പന്തായിൽ സനിൽ, മന്നലാംകുന്ന് സ്വദേശികളായ അബ്ദുൽ ജബ്ബാർ (70), കോലായിൽ അലിഹമ്മദ് മകൻ യഹ്‌യ (60) എന്നിവരുൾപ്പെടെ എട്ടുപേരാണ് ഒൻപതു മാസത്തിനിടെ പത്ത് കിലോമീറ്ററിനുള്ളിൽ വാഹനാപകടത്തിൽ മരിച്ചത്.

കാൽനട യാത്രികർക്കും രക്ഷയില്ല. കഴിഞ്ഞ ആഴ്ചകളിൽ മന്നലാംകുന്ന് മേഖലയിൽ രണ്ടു കാൽനട യാത്രികരാണ് വാഹനമിടിച്ചു മരിച്ചത്.
കുന്നിക്കൽ മൊയ്തീൻകുട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ ജബ്ബാർ (70), കോലായിൽ അലിഹമ്മദ് മകൻ യഹ്‌യ (60) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ അഞ്ചിലധികം വാഹനാപകടങ്ങളാണ് നടന്നത്. ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു.
ഞായറാഴ്ച തിരുവത്ര അയിനിപ്പുള്ളിയിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. എടക്കഴിയൂർ ആറാം കല്ലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു.
തിങ്കളാഴ്ച മണത്തല ബ്ലോക്കോഫീസിനടുത്ത് ബസ്സിന് പിറകിൽ ഓട്ടോറിക്ഷയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
എടക്കഴിയൂർ ജുമാ മസ്ജിദിനു സമീപം ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയിപ്പെട്ട് മരിച്ചു.
രാത്രി പതിനൊന്നു മണിയോടെ മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിചുണ്ടായ അപകടത്തിൽ സിനിമാ നടൻ ജോയ് മാത്യു ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു.

ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മണത്തല മുതൽ മന്നലാംകുന്ന് വരെയുള്ള ഭാഗം ഉയർന്ന അപകട സാധ്യത മേഖലയായി പ്രഖ്യാപിച്ച് റോഡ് സുരക്ഷാ നടപടികൾ കർശനമാക്കണം.
പൊതുജനങ്ങൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കണം.അധികൃതരുടെയും ജന പ്രതിനിധികളുടെയും അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണം.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

thahani steels

Comments are closed.