mehandi new

മഹിളാ കോൺഗ്രസിന്റെ സാഹസ് യാത്ര മെയ് 16 ന് ചാവക്കാട്

fairy tale

ചാവക്കാട് :  മെയ് 16 ന് ചാവക്കാടെത്തുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് യാത്രക്ക് ചാവക്കാട് സ്വീകരണം നൽകും.  സ്വീകരണ സമ്മേളനം വൻ വിജയമാക്കാൻ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.  മഹിളാ സാഹസ് യാത്രയുടെ മുന്നോടിയായി മേഖലയിൽ ഗൃഹ സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

planet fashion

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ യോഗം ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷൈല നാസർ അധ്യക്ഷത വഹിച്ചു. സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ, കർഷക കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം കൊപ്ര, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിഹാബ് മണത്തല, സേവാദൾ ജില്ലാ സെക്രട്ടറി ഫെമി, കെ എൻ സന്തോഷ്,  19 ആം വാർഡ് പ്രസിഡന്റ് നാസിം നാലകത്ത്,  ഷെരീഫ് പുളിച്ചിറക്കെട്ട്, പെൻഷണർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണൻ മാസ്റ്റർ, ചാവക്കാട് വനിത സഹകരണ സംഘം പ്രസിഡന്റ് അഡ്വ ഡാലി, സക്കീർ ഹുസൈൻ, താഹിറ റഫീക്, നബീല എന്നവർ പ്രസംഗിച്ചു. 

ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യാത്ര. ജനുവരി നാലിന് കാസർകോട്‌ മഞ്ചേശ്വരത്തുനിന്നാരംഭിച്ച യാത്ര സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലെ 1,474 മണ്ഡലങ്ങൾ സന്ദർശിച്ച് സെപ്റ്റംബർ 30 ന് തിരുവനന്തപുരത്ത് സമാപിക്കും.

Macare 25 mar

Comments are closed.